'എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ ദേശവിരുദ്ധ സംഘടനകള്‍ അവരെ നിയന്ത്രിക്കും, ഹിന്ദു-ക്രിസ്ത്യന്‍ വീടുകളില്‍ ലവ് ജിഹാദ് നടക്കും'; വർഗീയ പ്രസംഗവുമായി പി.കെ കൃഷ്ണദാസ്
കാട്ടാക്കടയിൽ നടന്ന പരിപാടിയിലായിരുന്നു എൻഡിഎ സ്ഥാനാർഥിയുടെ പ്രസംഗം

തിരുവനന്തപുരം: വർഗീയ പ്രസംഗവുമായി ബിജെപി നേതാവും കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥിയുമായ പി.കെ കൃഷ്ണദാസ്. എല്‍ഡിഎഫ് അല്ലെങ്കിൽ യുഡിഎഫ് സർക്കാർ വന്നാൽ പാകിസ്താൻ അനുകൂല ദേശവിരുദ്ധ സംഘടനകളാണ് അവരെ നിയന്ത്രിക്കുകയെന്നും അങ്ങനെ ഉണ്ടായാൽ ഹിന്ദു,ക്രിസ്ത്യൻ വീടുകളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് ലവ് ജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുമെന്നും കൃഷ്ണദാസ് പറഞ്ഞു.
എസ്‍ഡിപിഐയും ജമാഅത്തെ ഇസ്‍ലാമിയും പാക് അനുകൂല സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു.കാട്ടാക്കടയിൽ ഇന്നലെ നടന്ന അമിത്ഷായുടെ പരിപാടിക്ക് ശേഷം ആയിരുന്നു പി.കെ കൃഷ്ണദാസിന്റെ പ്രസംഗം.
Next Story
Adjust Story Font
16

