'പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്'; മോഹൻലാലിനെ ആദരിക്കുന്ന വേദിയിലെ എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ വിമർശനവുമായി കെ.സി വേണുഗോപാൽ
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പിആർ വർക്കിന്റെ ഭാഗമായി പരിപാടിയെ മാറ്റിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു

ആലപ്പുഴ: മോഹൻലാനിനെ ആദരിക്കുന്ന വേദിയിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ വിമർശനവുമായി കെ.സി വേണുഗോപാൽ എംപി. രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പിആർ വർക്കിന്റെ ഭാഗമായി പരിപാടിയെ മാറ്റിയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
മോഹൻലാൽ കേരളത്തിൻ്റെ പൊതു സ്വത്താണ്. ദേശീയ പുരസ്കാരം കിട്ടിയതിൽ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ്, സംശയം ഒന്നുമില്ല. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് ആ പരിപാടി സംഘടിപ്പിച്ചത്. മോഹൻലാലിന്റെ ചടങ്ങ് ആയതിനാൽ ഞങ്ങൾ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

