'ഏതു വ്യവസായമാണ് കേരളത്തിൽ പുതുതായി ഉണ്ടായത്'; വ്യവസായ വകുപ്പിനെ പുകഴ്ത്തിയ ശശി തരൂരിനെ തള്ളി കെ സി വേണുഗോപാൽ
ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് ശശി തരൂർ വ്യവസായ വകുപ്പിനെ പുകഴ്ത്തിയത്

തിരുവനന്തപുരം: വ്യവസായ വകുപ്പിനെ പുകഴ്ത്തിയ ശശി തരൂരിനെ തള്ളി കോൺഗ്രസ് ഹൈക്കമാൻഡ്. ഏതു വ്യവസായമാണ് കേരളത്തിൽ പുതുതായി ഉണ്ടായതെന്ന ചോദ്യവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എത്തിയത് തരൂരിന് കനത്ത തിരിച്ചടിയായി മാറി. പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ ആദ്യം തന്നെ തള്ളി കളഞ്ഞിരുന്നു. എന്നിട്ടും തരൂർ നിലപാടിൽ ഉറച്ചു നിന്നപ്പോഴാണ് കെ സി വേണുഗോപാലിന്റെ രംഗപ്രവേശനം.
ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് ശശി തരൂർ വ്യവസായ വകുപ്പിനെ പുകഴ്ത്തിയത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം വേറിട്ട മാതൃകയാണെന്നായിരുന്നു തരൂരിന്റെ വാദം. എല്ലാ മേഖലകളും തകർന്നുവെന്ന് കുറ്റപ്പെടുത്തിയാണ് തരൂരിന് കെസി വേണുഗോപാൽ മറുപടി നൽകിയത്. തരൂരിന്റെത് കോൺഗ്രസ് നിലപാടിൽ അല്ലായെന്ന് ആദ്യം തന്നെ പ്രതിപക്ഷ നേതാവ് തുറന്നടിച്ചിരുന്നു.
മറ്റ് നേതാക്കൾ വാക്കുകൾക്കിടയിൽ ഇടയിൽ പരിഹാസവും ഒളിപ്പിച്ചു വെച്ചു. പാർട്ടി പരിശോധിക്കുമെന്ന ഒറ്റ വരിയിൽ കെപിസിസി അധ്യക്ഷൻ പ്രതികരണം ഒതുക്കി. എന്നാൽ നിലപാടിൽ ഒരിഞ്ചു മാറ്റം വരുത്തിയിട്ടില്ല തരൂർ. പക്ഷേ ഹൈക്കമാൻഡ് തന്നെ തള്ളിക്കളഞ്ഞത് തരൂരിന് തിരിച്ചടിയായി. തരൂരിന്റെ വാക്കുകളെ സിപിഎം നേതൃത്വം സ്വാഗതം ചെയ്തു.
Adjust Story Font
16

