Quantcast

കെനിയയിലെ വാഹനാപകടം; മലയാളികളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി

രേഖകൾ ലഭിച്ചാൽ ഇന്നോ നാളെയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

MediaOne Logo

Web Desk

  • Published:

    11 Jun 2025 6:20 AM IST

കെനിയയിലെ വാഹനാപകടം; മലയാളികളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി
X

ഖത്തർ: കെനിയയിൽ അപകടത്തിൽ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. മറ്റു രേഖകൾ കൂടി ലഭ്യമാകുന്ന മുറയ്ക്ക് ഇന്നോ നാളെയോ തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.

ഖത്തറിൽ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ, മകൾ ടൈറ , തൃശൂർ സ്വദേശി ജസ്‌ന കുറ്റിക്കാട്ടുചാലിൽ, മകൾ, ഒന്നരവയസുകാരി റൂഹി മെഹ്‌റിൻ. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 അംഗ സംഘത്തിൽ 14 മലയാളികളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മലയാളികളിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

TAGS :

Next Story