Quantcast

നിയമസഭാ സമ്മേളനം ആഗസ്റ്റ് ഏഴ് മുതൽ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബറിൽ നടത്തുമെന്നും സ്പീക്കർ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    2 Aug 2023 10:50 AM GMT

Assembly session from August 7
X

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ആഗസ്റ്റ് ഏഴിന് തുടങ്ങും. പ്രധാനമായും നിയമനിർമാണത്തിനാണ് ഈ സമ്മേളനം ചേരുന്നത്. ആകെ 12 ദിവസമാണ് സമ്മേളനം ചേരുക. ഒട്ടേറെ സുപ്രധാന ബില്ലുകൾ സമ്മേളനത്തിൽ പരിഗണിക്കും. 24ന് സമ്മേളനം അവസാനിക്കും.

സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ സഭയിൽ അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. 11, 18 തിയ്യതികൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിലെ ഉപധനാഭ്യർത്ഥനകളുടെ പരിഗണന ആഗസ്റ്റ് 21 തിങ്കളാഴ്ച നടത്തും. മറ്റ് ദിവസങ്ങളിലെ നിയമനിർമ്മാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ ഏതൊക്കെയാണെന്നത് ഏഴിന് ചേരുന്ന കാര്യോപദേശക സമിതി നിർദേശപ്രകാരം ക്രമീകരിക്കുന്നതാണ്. ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓർഡിനൻസിന് പകരമുള്ള ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങിയവ ഈ സമ്മേളനത്തിൽ വരും. ആഗസ്ത് 14നും 15നും സഭ ചേരില്ല.

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ് നവംബറിൽ നടത്തുമെന്നും സ്പീക്കർ അറിയിച്ചു. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ ഒന്നു മുതൽ ഏഴു വരെ നിയമസഭാ അങ്കണത്തിൽ് നടത്തും. വൈവിധ്യം കൊണ്ടും പൊതുജന പങ്കാളിത്തംകൊണ്ടും കഴിഞ്ഞ പുസ്തകോത്സവം ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരുന്നുവെന്നും രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

TAGS :

Next Story