Quantcast

തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ഐഎൻടിയുസി സംസ്ഥാന നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2026-09-21 15:58:45

Published:

21 Sept 2026 6:50 PM IST

തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ കേരളത്തിൽ ലേബർ കോഡ് നടപ്പിലാക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലാളികളെ ബാധിക്കാത്ത തരത്തിൽ ലേബർ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളെ വേദനിപ്പിക്കാത്ത രീതിയിലും അവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലുമായിരിക്കും ലേബർ കോഡ് നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഐഎൻടിയുസി സംസ്ഥാന നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.

കേന്ദ്ര പാർലമെന്‍റ് പാസാക്കിയ നിയമമായതിനാൽ ലേബർ കോഡ് നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്നും, നിലവിൽ പഴയ നിയമവും പുതിയ ലേബർ കോഡും ഇല്ലാത്ത അവസ്ഥ കേരളത്തിലെ തൊഴിൽ മേഖലയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ തൊഴിലാളി സംഘടനകളുമായും വിഷയം കൂടിയാലോചിക്കുമെന്നും ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായി സർക്കാർ ഒരു തീരുമാനവും എടുക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

വിവിധ തൊഴിലാളി സംഘടനകളുമായി ചർച്ചാ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ പ്രസ്ഥാനങ്ങളെയും വിശ്വാസത്തിലെടുത്ത് മാത്രമേ ലേബർ കോഡ് നടപ്പിലാക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story