ഇടിവിന് ഇടവേള; സ്വര്‍ണവില മുകളിലേക്ക്
തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിനൊടുവിലാണ് ഇന്ന് വില വര്‍ധിച്ചത്

- Published:
7 March 2026 10:36 AM IST

കോഴിക്കോട്: തുടര്‍ച്ചയായ അഞ്ച് ദിവസത്തെ ഇടിവിനൊടുവില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 1840 രൂപ വര്‍ധിച്ച് 1,20,000 രൂപയായി. ഗ്രാമിന് 230 രൂപ വര്‍ധിച്ച് 15,000 രൂപയായി. ഇന്നലെ 1,18,160 രൂപയായിരുന്നു പവന്‍ വില. ഇന്നലെ രണ്ടുതവണയായി ആകെ 1280 രൂപയുടെ കുറവുണ്ടായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അയവില്ലാതെ തുടരുന്നതാണ് ഇന്ന് സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍തോതില്‍ ഉയര്‍ന്ന വില പിന്നീട് താഴ്ന്നിരുന്നെങ്കിലും, യുദ്ധം നീണ്ടേക്കുമെന്ന ട്രംപിന്റെ ഇന്നലത്തെ പ്രസ്താവനക്ക് പിന്നാലെ വില ഉയരുകയായിരുന്നു.
ആഗോളവിപണിയില്‍ സ്വര്‍ണം രണ്ട് ശതമാനത്തിലേറെ മുന്നേറി. ട്രോയ് ഔണ്‍സിന് 100 ഡോളര്‍ വര്‍ധിച്ച് 5171 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി 3.4 ശതമാനം വര്‍ധിച്ച് 84.54 ഡോളറിലെത്തി.
Next Story
Adjust Story Font
16
