Quantcast

കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിപക്ഷത്തെ കൂട്ടി സംയുക്ത പ്രക്ഷോഭത്തിന് സംസ്ഥാന സർക്കാർ

മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കും ക്ഷണം

MediaOne Logo

Web Desk

  • Updated:

    2024-01-13 08:05:19.0

Published:

13 Jan 2024 7:04 AM GMT

The Kerala state government moves for a joint protest with the opposition against the central government Pinarayi Vijayan, VD Satheesan, PK Kunhalikutty
X

പിണറായി വിജയന്‍, വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭത്തിനു നീക്കവുമായി സംസ്ഥാന സർക്കാർ. പ്രതിപക്ഷത്തെക്കൂടി കൂടെക്കൂട്ടി പ്രക്ഷോഭം നടത്താനാണു തീരുമാനം. ഈ മാസം 15നു മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർക്കു ക്ഷണമുണ്ട്.

സാമ്പത്തികമായി കേരളത്തെ കേന്ദ്രം ഞെരുക്കുന്നുവെന്ന് സംസ്ഥാന സർക്കാർ നിരന്തരം ഉന്നയിക്കുന്നുണ്ട്. ഈ വിഷയം ഉയർത്തി നേരത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനു പരാതി നൽകാൻ പ്രതിപക്ഷ എം.പിമാരെ സർക്കാർ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് അഭ്യർത്ഥിച്ച ശേഷം എളമരം കരീം ഉൾപ്പെടെയുള്ളവർ നേരിട്ടു കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതോടൊപ്പം ചേരാൻ പ്രതിപക്ഷ എം.പിമാർ തയാറായിരുന്നില്ല.

കേരളത്തെ കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോൾ അതിനെതിരായ പ്രക്ഷോഭത്തോടൊപ്പം ചേരാൻ പ്രതിപക്ഷം തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നിരന്തരം ആരോപിച്ചിരുന്നു. നവകേരള സദസ്സിൽ ഉൾപ്പെടെ ആരോപണം ഉയർന്നു.

ഇതിനിടയിലാണു വീണ്ടും പ്രതിപക്ഷത്തെ കൂടെക്കൂട്ടാൻ സർക്കാർ നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയും എം.പിമാരും എം.എൽ.എമാരുമെല്ലാം ചേർന്ന് ഡൽഹിയിലെത്തി സമരം നടത്താൻ ഇടതുപക്ഷം തീരുമാനിച്ചിട്ടുണ്ട്. ജനുവരിയിൽ തന്നെ പ്രക്ഷോഭം നടക്കുമെന്നാണു വിവരം. ഇതിന്റെ ഭാഗമായാണു തിങ്കളാഴ്ച മുഖ്യമന്ത്രി യോഗം വിളിച്ചത്.

Summary: The Kerala state government moves for a joint protest with the opposition against the central government

TAGS :

Next Story