രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; ഒരു മരണം
1400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

കോഴിക്കോട്: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ. 1400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 3758 കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്ത് ഉള്ളത്. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 1400 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കേരളമാണ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്‌ട്ര, ഡൽഹി എന്നിവിടങ്ങളിലും വർധനവുണ്ട്. മഹാരാഷ്‌ട്ര- 485, ഡൽഹി- 436, ഗുജറാത്ത്- 320 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളം, കർണാടക, എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ മരിച്ചവരെല്ലാം പ്രായമായവരും മറ്റു രോഗങ്ങൾ ഉള്ളവരും ആണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്കി.
രോഗബാധ കൂടുതലുള്ള ഇടങ്ങളിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാർഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളും ഉൾക്കൊള്ളുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

