തദ്ദേശ തെരഞ്ഞെടുപ്പ്; പ്രശ്നബാധിത ബൂത്തുകളിൽ വെബ്‌കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി
വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നും ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ വെബ്‌കാസ്റ്റിങും അധിക സുരക്ഷയും വേണമെന്ന് ഹൈക്കോടതി നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്.
അക്രമസാധ്യതയുണ്ടെന്ന് ഭയം ഉണ്ടെങ്കിൽ സ്ഥാനാർഥിക്കും സ്വന്തം നിലയ്ക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാം. ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നൽകണം. സ്ഥാനാർഥിയുടെ ചെലവിൽ ഇതിന് അനുവാദം നൽകും. സ്ഥാനാർഥികൾക്കോ ഏജന്റുമാർക്കോ ജീവന് ഭീഷണിയുണ്ടെങ്കിൽ പൊലീസ് സംരക്ഷണം നൽകണം.
ഇതിനായി മൂന്ന് ദിവസത്തിനകം ജില്ലാ പൊലീസ് മേധാവിക്കോ കമ്മീഷണർക്കോ അപേക്ഷ നൽകണം. വോട്ടെടുപ്പ് ദിനം യുദ്ധദിനമാക്കരുതെന്നും ഹൈക്കോടതി
Next Story
Adjust Story Font
16

