'കേരളം നേരിടുന്നത് കൃത്യമായ സാമ്പത്തിക ഉപരോധം': കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
സാമ്പത്തിക ഉപരോധം വികസനക്കുറവിന് കാരണമാകുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നേരിടുന്നത് കൃത്യമായ സാമ്പത്തിക ഉപരോധം. കേരളം കൈവരിച്ച നേട്ടങ്ങളെ അവകാശങ്ങള്‍ നല്‍കാതിരിക്കാനുള്ള കാരണമായി എടുക്കുന്നുവെന്നും കേരളത്തെ വരിഞ്ഞുമുറുക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വികസനം പറയുകയും സംസ്ഥാനങ്ങളെ പിന്നോട്ടടിപ്പിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തെ സാധ്യമാകുന്ന വിധമെല്ലാം വരിഞ്ഞുമുറുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനം ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നില്ല. സംസ്ഥാനത്തിന് നല്‍കേണ്ട വിഹിതങ്ങള്‍ നല്‍കുന്നില്ല. കേരളം കൈവരിച്ച നേട്ടങ്ങളെ അവകാശങ്ങള്‍ നല്‍കാതിരിക്കാനുള്ള കാരണമായി എടുക്കുന്നു'. മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം നേരിടുന്നത് കൃത്യമായ സാമ്പത്തിക ഉപരോധമാണ്. ലോട്ടറിയെ പോലും അനധികൃത ചരക്കുകളില്‍ പെടുത്തി നികുതി വര്‍ധിപ്പിച്ചിരിക്കുകയാണ്. പാവങ്ങളുടെ ജീവനോപാധിയാണ് ലോട്ടറി. സാമ്പത്തിക ഉപരോധം വികസനക്കുറവിന് കാരണമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഒന്നിച്ച് നേരിടേണ്ട സമയമാണിത്. എന്നാല്‍, പ്രതിപക്ഷം ഇതിന് തയ്യാറല്ല. കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. രാഷ്ട്രീയലാഭത്തിനായി നാടിന്റെ വികസനത്തെ ബലികൊടുക്കുകയാണ്. ആവശ്യങ്ങള്‍ ചോദിക്കാന്‍ എംപിമാര്‍ തയ്യാറാകുന്നില്ല. കേരളത്തെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്'. പ്രതിസന്ധിഘട്ടങ്ങളില്‍ ബിജെപിയുമായി ചേര്‍ന്നിരിക്കാനാണ് യുഡിഎഫ് എംപിമാരുടെ ശ്രമങ്ങളെന്നും പ്രതിപക്ഷനേതാവും പ്രതിപക്ഷവും കേരളത്തോട് കാണിക്കുന്നത് വഞ്ചനാപരമായ സമീപനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

