മലപ്പുറം ജില്ലയുടെ സമ്പൂർണ്ണ വികസനത്തിന് ജനസംഖ്യാനുപാതികമായി പുതിയ ജില്ല അനിവാര്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി
ജില്ലയിലെ ജാതി മത ഭേദമന്യേയുള്ള നാല്പത്തിയഞ്ച് ലക്ഷത്തിലധികം മനുഷ്യരെ മുഖവിലക്കെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു

മലപ്പുറം: ജില്ലയുടെ അടിസ്ഥാന വികസനത്തിന് സൗകര്യപ്രദമായ രീതിയിൽ പുതിയ ജില്ലയും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ കേരള സർക്കാർ മുന്നോട്ട് വരണമെന്ന് മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി. ജില്ലയിലെ ജാതി മത ഭേദമന്യേയുള്ള നാല്പത്തിയഞ്ച് ലക്ഷത്തിലധികം മനുഷ്യരെ മുഖവിലക്കെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും ദാരിമി പറഞ്ഞു.
ജില്ലയിലെ പ്രധാന പട്ടണങ്ങളും ടൗണുകളും ബന്ധിപ്പിച്ച് പ്രത്യേകിച്ച് രാത്രിയിലും പകലിലും കെഎസ്ആർടിസി ബസ് സർവീസ് അടിയന്തിരമായി തുടങ്ങി സാധാരണക്കാർക്ക് യാത്രാ സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മനുഷ്യർക്കൊപ്പം' എന്ന ശീർഷകത്തിൽ ജനുവരി ഒന്ന് മുതൽ 16 വരെ നടക്കുന്ന കേരളയാത്രയുടെ പ്രചാരണ സന്ദേശയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .എടക്കരയിൽ നിന്നും പൊന്നാനിയിൽ നിന്നുമുള്ള രണ്ട് യാത്രകൾ 23 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മലപ്പുറത്തും കോട്ടക്കലിലും സമാപിച്ചു.
Adjust Story Font
16

