Quantcast

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞിട്ട് ആറ് മാസം

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    6 Sept 2026 11:56 AM IST

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞിട്ട് ആറ് മാസം
X

കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി വാളിയോട് സ്വദേശികളായ അഭിരാമി (19), രാജീവ് (26) എന്നിവരാണ് മരിച്ചത്.

ആറ് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. കായലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS :

Next Story