Quantcast

'ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം'; നിർദേശങ്ങളുമായി പൊലീസ്

ഹെയർപിൻ വളവിൽ ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നത്

MediaOne Logo
ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം; നിർദേശങ്ങളുമായി പൊലീസ്
X

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

പൊലീസിന്റെ നിർദേശങ്ങൾ

  • ഹെയർപിൻ വളവിൽ എത്തുന്നതിന് മുമ്പ് വേഗത കുറയ്ക്കുക
  • ഹെയർപിൻ വളവുകളിൽ ഓവർടേക്ക് ചെയ്യരുത്
  • ഹോൺ മുഴക്കി മുന്നിലുള്ള വാഹനങ്ങൾക്ക് സൂചന നൽകുക
  • കയറ്റത്തിൽ ചെറിയ ഗിയറിൽ വാഹനം നിയന്ത്രിക്കുക
  • ഇറക്കത്തിൽ ബ്രേക്ക് മാത്രം ആശ്രയിക്കാതെ എഞ്ചിൻ ബ്രേക്കിങ് ഉപയോഗിക്കുക
  • വളവിൽ വാഹനം നിർത്തിയിടരുത്
  • വലിയ വാഹനങ്ങൾക്ക് വളവിൽ തിരിയാൻ കൂടുതൽ സ്ഥലം ആവശ്യമാണ്, അതിനാൽ അകലം പാലിക്കുക
  • രാത്രിയിൽ ഹെഡ്ലൈറ്റ് ശരിയായി ഉപയോഗിക്കുക
  • ക്ഷീണം, ഉറക്കം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ ഒഴിവാക്കി മാത്രം ഡ്രൈവ് ചെയ്യുക

TAGS :

Next Story