Quantcast

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെല്ലോ അലർട്ട്

40- 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

MediaOne Logo

Web Desk

  • Updated:

    2022-10-21 07:54:28.0

Published:

21 Oct 2022 7:50 AM GMT

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെല്ലോ അലർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, തൃശൂർ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം. നാളെ 9 ജില്ലകളിലും യെല്ലോ അലർട്ടാണ്.

തെക്കു-കിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തിന് സമീപം ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാൾ വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ബംഗാൾ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നും 40- 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

TAGS :

Next Story