Quantcast

'കേരള സ്‌റ്റോറി'ക്ക് സ്‌റ്റേ ഇല്ല: ഹരജിക്കാരുടെ ആവശ്യം തള്ളി

അണിയറ പ്രവർത്തകർക്ക് കലാസ്വാതന്ത്ര്യം ഉണ്ടെന്ന് ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2023-05-05 08:13:31.0

Published:

5 May 2023 7:22 AM GMT

Kerala story can be screened in theatres
X

കൊച്ചി: ദി കേരള സ്‌റ്റോറിയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹരജിയിൽ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി.

സിനിമയുടെ ട്രെയ്‌ലറിൽ ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെൻസർബോർഡ് വ്യക്തമാക്കിയിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.കേരള സ്റ്റോറി ചരിത്രം പറയുന്ന സിനിമ അല്ലെന്നും വെറും കഥയാണെന്നുമായിരുന്നു ഹരജി പരിഗണിക്കവേ കോടതിയുടെ നിരീക്ഷണം. കേരളം മതേതരത്വം ഉയർത്തിക്കാട്ടുന്ന സംസ്ഥാനമാണെന്നും സിനിമ കാണാതെ വിമർശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചിരുന്നു.

കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:

  • സിനിമയുടെ അണിയറ പ്രവർത്തകർക്ക് കലാസ്വാതന്ത്ര്യം ഉണ്ട്
  • ട്രെയിലറിൽ എതെങ്കിലും മതത്തെ ഇകഴ്ത്തിക്കാണിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല
  • മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെൻസർബോർഡ് വ്യക്തമാക്കി
  • ചരിത്രം പറയുന്ന സിനിമ അല്ല, വെറും കഥ
  • നിർമാല്യം ചിത്രം ഇറങ്ങിയിട്ട് ഇവിടെ ഒന്നും സംഭവിച്ചില്ല, ഹിന്ദു സന്യാസിമാരെ കള്ളക്കടത്തുകാരായി ചിത്രീകരിച്ച സിനിമ ഇറങ്ങിയിട്ടും ഒന്നും സംഭവിച്ചില്ല.മതേതരത്വം കേരളത്തിലെ ഓരോ ആളുകളുടെയും രക്തത്തിലുള്ള കാര്യമാണ്.
  • ചിത്രത്തിൽ ഐഎസിനെ കുറിച്ചാണ് പരാമർശം, ഇസ്ലാമിനെ കുറിച്ചല്ല

അതേസമയം, ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കുമെന്ന് നിർമാതാവ് അറിയിച്ചു. ചിത്രം സാങ്കൽപിക കഥയാണെന്ന് തുടക്കത്തിൽ എഴുതിക്കാണിക്കുമെന്നും നിർമാതാവ് കോടതിയിൽ വ്യക്തമാക്കി.

TAGS :

Next Story