കേരള സർവകലാശാല രജിസ്ട്രാർ അനിൽകുമാറിന് മാറ്റം
ഭാരതാംബ ചിത്രം വെച്ചിട്ടുള്ള പരിപാടിയുടെ അനുമതി റദ്ദ് ചെയ്തതിന് വിസി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരുന്നു

തിരുവനന്തപുരം:കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് മാതൃ സ്ഥാപനത്തിലേക്ക് മാറ്റം. അനിൽകുമാറിനെ ശാസ്താംകോട്ട ഡിബി കോളജിലേക്കാണ് മാറ്റിയിരിക്കുന്നത്. അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റം. ഗവർണർ പങ്കെടുക്കുന്ന ഭാരതാംബ ചിത്രം വെച്ചിട്ടുള്ള പരിപാടിയുടെ അനുമതി റദ്ദ് ചെയ്തതിനെ തുടർന്നാണ് അനിൽകുമാറിനെ വിസി മോഹനൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്തിരുന്നു.
ഇതിനെതിരെ എസ്എഫ്‌ഐ ഉൾപ്പടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് വിസിക്കെതിരെ ഉയർന്നിരുന്നത്. ഗവർണറും സർക്കാറും തമ്മിലുള്ള പ്രശ്‌നത്തിന്റെ പ്രധാനകാരണമായി ഭാരതാംബ വിവാദം മാറിയിരുന്നു. പിന്നീട് സിൻഡിക്കേറ്റ് അനിൽകുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സർക്കാറും ഗവർണറും ധാരണയായതിന് പിന്നാലെയാണ് അനിൽകുമാറിനെ മാതൃസ്ഥാപനത്തിലേക്ക് മാറ്റുന്നത് എന്നതും ശ്രദ്ധേയമാണ്. ഗവർണർ-സർക്കാർ അനുരഞ്ജനത്തിന്റെ ഭാഗമായിട്ടാണോ മാറ്റം എന്ന് വ്യക്തമല്ല.
Adjust Story Font
16

