കേരള സര്‍വകലാശാല സസ്‌പെന്‍ഷന്‍ വിവാദം: കോടതിയെ സമീപിക്കാനൊരുങ്ങി സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍
നീക്കം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സസ്‌പെന്‍ഷന്‍ വിവാദം കോടതിയെ സമീപിക്കാന്‍ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നീക്കം. രജിസ്ട്രാറുടെ നിയമവിരുദ്ധ നടപടികളും സര്‍വകലാശാലയിലെ ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക.
അതേസമയം, ഭാരതാംബ ചിത്ര വിവാദത്തില്‍ താറുമാറായി കേരള സര്‍വകലാശാല പ്രവര്‍ത്തനം. സിന്‍ഡിക്കേറ്റിനെ മറികടന്നുള്ള വൈസ് ചാന്‍സിലറുടെ തീരുമാനങ്ങളും ഇതിന് സിന്‍ഡിക്കേറ്റ് വഴങ്ങാത്തതുമാണ് പ്രതിസന്ധി തുടരാനുള്ള കാരണം.
വിദേശപര്യടനം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ താത്കാലിക വി സി മോഹനന്‍ കുന്നുമ്മല്‍ ഇത് വരെയും സര്‍വ്വകലാശാലയിലേക്ക് എത്തിയിട്ടില്ല. ഇന്നും മോഹനന്‍ കുന്നുമ്മല്‍ സര്‍വ്വകലാശാലയില്‍ എത്താന്‍ സാധ്യതയില്ല. രജിസ്ട്രാറുടെ പ്രവര്‍ത്തനങ്ങള്‍ വി സി തടസ്സപ്പെടുത്തുന്നത് ദൈനംദിന ഫയല്‍ നീക്കങ്ങള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കുന്നതാണ്.
Adjust Story Font
16

