ഇന്നുമുതല്‍ റേഷന്‍ കടകളില്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കും
കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കാതിരുന്ന മണ്ണെണ്ണ വിതരണമാണ് ഇന്നുമുതല്‍ പുനസ്ഥാപിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ റേഷന്‍ കടകളില്‍നിന്ന് മണ്ണെണ്ണ വിതരണം പുനരാരംഭിക്കും. എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണ 61 രൂപ നിരക്കില്‍ ലഭിക്കും. മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്ററും വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത കാര്‍ഡ് ഉടമകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും. കഴിഞ്ഞ
രണ്ടുവര്‍ഷമായി നടക്കാതിരുന്ന മണ്ണെണ്ണ വിതരണമാണ് ഇന്നുമുതല്‍ പുനസ്ഥാപിക്കുന്നത്.
കഴിഞ്ഞദിവസം മണ്ണെണ്ണ മൊത്ത വ്യാപാരികളുമായും റേഷന്‍ വ്യാപാരി സംഘടന പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കമ്മീഷന്‍ തുക ഏഴ് രൂപ എന്നത് ആറ് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല എന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതത്തില്‍ വരുത്തിയ കുറവ് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
മൊത്ത വ്യാപാരികളുടെയും റേഷന്‍ ചില്ലറ വ്യാപാരികളുടെയും കമ്മീഷന്‍ തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. കമ്മീഷന്‍ തുക 7 രൂപ എന്നത് ആറ് രൂപയാക്കിയ തീരുമാനം അംഗീകരിക്കില്ല എന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 5 ലക്ഷത്തിലധികം എഎവൈ കാര്‍ഡ് ഉടമകളാണ് ഉള്ളത്
Adjust Story Font
16

