'കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് 12000 കോടിയോളം രൂപ': കെ.എൻ.ബാലഗോപാൽ
സംസ്ഥാനത്തിനോട് താത്പര്യം ഉണ്ടെങ്കിൽ കോൺഗ്രസ്-ബിജെപി നേതാക്കൾ വിഷയം ഉന്നയിക്കണമെന്നും ബാലഗോപാൽ പറഞ്ഞു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം രാഷ്ട്രീയ നേട്ടത്തോടെയാണ് കാര്യങ്ങൾ ചെയ്യുന്നത്. സ്വന്തം വരുമാനത്തിൽ കേരളം സാമ്പത്തിക മുന്നേറ്റമുണ്ടാക്കി. ആളോഹരി വരുമാനം മെച്ചപ്പെട്ടു. ആഭ്യന്തര ഉത്പാദനത്തിൽ ഗണ്യമായ വളർച്ച ഉണ്ടായി. ലഭിക്കാനുള്ള തുകയുടെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ ആകെ വെട്ടിക്കുറച്ചത് 17000 കോടിയോളം രൂപ. ഏറ്റവും അവസാന സമയത്ത് ഫണ്ട് ഇങ്ങനെ വെട്ടിക്കുറക്കുന്നത് ന്യായമായ കാര്യമല്ല. ഡിസംബർ 17 നാണ് തുക വെട്ടി കുറച്ച കാര്യം അറിയിച്ചത്. 24 ന് ഡൽഹിയിൽ പോയി, കാര്യങ്ങൾ അറിയിച്ചു. പക്ഷെ അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
ഇതിനെതിരെ പ്രതിപക്ഷവും രംഗത്ത് വരണം. സംസ്ഥാനത്തിനോട് താത്പര്യം ഉണ്ടെങ്കിൽ കോൺഗ്രസ് ബിജെപി നേതാക്കൾ വിഷയം ഉന്നയിക്കണം. എൽഡിഎഫ് കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഒരു സമരം ചെയ്യാൻ യുഡിഎഫ് തയ്യാറാണോയെന്നും ബാലഗോപാൽ ചോദിച്ചു. എല്ലാ കാര്യങ്ങളും നാളെ കേന്ദ്ര ധനമന്ത്രിയെ അറിയിക്കും. ഫണ്ട് വെട്ടിക്കുറച്ച കാര്യമാണ് പ്രധാനമായും കേന്ദ്രത്തിനോട് ഉന്നയിക്കുക. റെയിൽവേ സൗകര്യ പ്രശ്നങ്ങളും ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

