കൊച്ചി കപ്പൽ അപകടം; കേസ് എടുക്കാൻ പരാതിയുണ്ടോയെന്ന് അന്വേഷിച്ച് ദുരന്ത നിവാരണ വകുപ്പ്
സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ രേഖയാണ് പുറത്തുവന്നിരിക്കുന്നത്

കൊച്ചി കപ്പൽ അപകടത്തിൽ കേസ് എടുക്കാൻ പരാതിയുണ്ടോയെന്ന് അന്വേഷിച്ച് ദുരന്ത നിവാരണ വകുപ്പ്. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ രേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് ദുരന്ത നിവാരണ വകുപ്പ് പൊലീസ് മേധാവിക്ക് കത്ത് നൽകിയത്.
കേസെടുക്കാൻ പരാതി വേണമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമപദേശത്തെ തുടർന്നാണ് കത്തിലൂടെ അന്വേഷണം നടത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 280 മുതൽ 289 വരെയുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പരാതി എവിടെയെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം കത്തിൽ ഉന്നയിക്കുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നതും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും. MSC ELSA എന്ന കപ്പലാണ് അപകടത്തിൽപെട്ടത്.
Next Story
Adjust Story Font
16

