Quantcast

കൊച്ചി കപ്പലപകടം; കപ്പലിലെ കണ്ടെയ്‌നറുകൾ ഇന്ന് മാറ്റും

നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവർത്തനായി രംഗത്തുള്ളത്.

MediaOne Logo

Web Desk

  • Published:

    25 May 2025 6:17 AM IST

കൊച്ചി കപ്പലപകടം; കപ്പലിലെ കണ്ടെയ്‌നറുകൾ ഇന്ന് മാറ്റും
X

കൊച്ചി: കൊച്ചി തീരത്ത് ചെരിഞ്ഞ കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ രാവിലെ മുതൽ മാറ്റിത്തുടങ്ങും. കണ്ടെയ്‌നറുകൾ നീക്കി അപകടാവസ്ഥ പൂർണ്ണമായും ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ്. നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും മൂന്ന് കപ്പലുകളും ഒരു വിമാനവുമാണ് രക്ഷാപ്രവർത്തനായി രംഗത്തുള്ളത്.

കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിലും വെരി ലോ സൾഫർ ഫ്യൂവൽ ഓയിലും ചോർന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് വിവരം ലഭിച്ചിരുന്നു. കണ്ടെയ്‌നർ കേരളത്തിൻറെ തീരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യതയുണ്ട്. തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story