കൊച്ചി കപ്പലപകടം: കേസെടുക്കാൻ വൈകിയിട്ടില്ലെന്ന് മന്ത്രി വി.എൻ വാസവൻ
അദാനിയെ രക്ഷിക്കാനാണ് കേസ് വൈകിച്ചതെന്ന ആരോപണം തെറ്റെന്നും മന്ത്രി മീഡിയവണിനോട്

നിലമ്പൂര്‍: നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പൽ അപകടത്തിൽ കേസെടുത്തതെന്ന് തുറമുഖമന്ത്രി വി.എൻ വാസവൻ.
കേസ് എടുക്കാന്‍ വൈകിയിട്ടില്ല, അദാനിയെ രക്ഷിക്കാനാണ് കേസ് വൈകിച്ചെന്ന ആരോപണം തെറ്റെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ആദ്യം കേസെടുക്കാത്തതിനെ വിമർശിച്ച കോൺഗ്രസ്, കേസെടുക്കാൻ വൈകിയതതെന്തെന്ന ചോദ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
കൊച്ചി പുറംകടലിൽ എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയതിൽ പൊലീസ് ഇന്നാണ് കേസെടുത്തത്. കപ്പൽ കമ്പനി ഉടമയെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഏറെ വിമർശനങ്ങൾക്കൊടുവിലാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഇട്ടത്.
ആദ്യ തീരുമാനം കേസെടുക്കേണ്ട എന്നായിരുന്നു. ഇൻഷുറൻസ് വഴി നഷ്ടപരിഹാരം മാത്രം ലക്ഷ്യമിട്ടായിരുന്നു നീക്കങ്ങൾ. കപ്പൽ കമ്പനിയുമായി അദാനിക്കുള്ള ബന്ധങ്ങൾ അടക്കം പുറത്തുവന്നതോടെ സർക്കാർ വെട്ടിലായി. പിന്നാലെ അമ്പലപ്പുഴയിലെ സിപിഎം നേതാവ് സി ഷാംജിയുടെ പരാതിയിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയായിരുന്നു.
Watch Video Report
Adjust Story Font
16

