Quantcast

എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ്; മാധ്യമങ്ങളെ കണ്ടതോടെ മടങ്ങി, പിന്നാലെ വീണ്ടും എത്തി

പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ കുറിച്ചുള്ള അഭിപ്രായം ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    18 Jan 2026 9:41 PM IST

എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ്; മാധ്യമങ്ങളെ കണ്ടതോടെ മടങ്ങി, പിന്നാലെ വീണ്ടും എത്തി
X

കോട്ടയം: വി‍.ഡി സതീശനെതിരായ വിമർശനങ്ങൾക്കിടെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. എത്തിയത് സൗഹൃദ സന്ദർശനത്തിനാണെന്നാണ് വിശദീകരണം.

മാധ്യമങ്ങളെ കണ്ടെതിനെ തുടർന്ന് ആദ്യം മടങ്ങിയ എംപി പിന്നീട് വീണ്ടും എത്തുകയായിരുന്നു. എൻഎസ്എസ് ആസ്ഥാനം എപ്പോഴും വരാൻ ആകുന്ന കുടുംബവീട് പോലെയാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

രാഷ്ട്രീയ പ്രതികരണത്തിന് ഇവിടെ വച്ചില്ലെന്നും പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ കുറിച്ചുള്ള അഭിപ്രായം ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായരുടെ വാർത്താ സമ്മേളനം കണ്ടില്ല. സന്ദർശനത്തിന് രാഷ്ട്രീയമാനങ്ങളില്ല. തനിക്ക എപ്പോൾ വേണമെങ്കിലും വരാനുള്ള സ്വാതന്ത്രമുണ്ടെന്നും എംപി പറഞ്ഞു.

TAGS :

Next Story