Quantcast

കൊല്ലത്ത് കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിൽ തീക്കളി; ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽനിന്ന് തീപടർന്നു

സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് കോളജ് പ്രിൻസിപ്പൽ പറയുന്നത്. ബസ് ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.

MediaOne Logo

Web Desk

  • Published:

    3 July 2022 6:35 AM GMT

കൊല്ലത്ത് കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിൽ തീക്കളി; ബസിന് മുകളിൽ കത്തിച്ച പൂത്തിരിയിൽനിന്ന് തീപടർന്നു
X

കൊല്ലം: കോളജ് ടൂർ പുറപ്പെടുന്നതിന് മുമ്പ് ടൂറിസ്റ്റ് ബസിൽ തീക്കളി. പെരുമൺ എഞ്ചിനീയറിങ് കോളജ് വിദ്യാർഥികൾ ടൂറിന് പോകുന്നതിന് മുമ്പാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. ഇതിൽനിന്ന് തീ ബസിലേക്ക് പടർന്നതോടെ ജീവനക്കാരനെത്തി പെട്ടെന്ന് തന്നെ തീയണച്ചതുകൊണ്ടാണ് വൻ അപകടം ഒഴിവായത്.

എന്നാൽ സംഭവത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് കോളജ് പ്രിൻസിപ്പൽ പറയുന്നത്. ബസ് ജീവനക്കാരാണ് ഇതിന് ഉത്തരവാദികളെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. ടൂർ പാക്കേജിന്റെ ഭാഗമായി ബസ് ജീവനക്കാർ ഇത്തരത്തിൽ പലതും നടത്താറുണ്ട്. സമീപകാലത്ത് പല അപകടങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS :

Next Story