Quantcast

കൊല്ലത്തെ തോൽവിക്ക് കാരണം ജനസമ്മതനല്ലാത്ത മേയർ സ്ഥാനാർഥിയെന്ന് പഴിചാരി സിപിഎം; പിന്നാലെ ഇറങ്ങിപ്പോയി വി.കെ അനിരുദ്ധൻ

കൊല്ലം കോർ‌പറേഷനിലെ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനിടെയാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്

MediaOne Logo

Web Desk

  • Published:

    6 Jan 2026 8:04 PM IST

കൊല്ലത്തെ തോൽവിക്ക് കാരണം ജനസമ്മതനല്ലാത്ത മേയർ സ്ഥാനാർഥിയെന്ന് പഴിചാരി സിപിഎം; പിന്നാലെ ഇറങ്ങിപ്പോയി വി.കെ അനിരുദ്ധൻ
X

കൊല്ലം: കൊല്ലത്ത് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇറങ്ങിപ്പോയി. കൊല്ലം കോർപറേഷൻ കന്നിമേൽ വെസ്റ്റിലെ സ്ഥാനാർഥിയായിരുന്ന വി.കെ അനിരുദ്ധനാണ് ഇറങ്ങിപ്പോയത്. പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയെന്ന സിപിഎം റിപ്പോർട്ടിൽ ആയിരുന്നു പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

സിപിഎം കൊല്ലം കോർപറേഷൻ മേയർ സ്ഥാനത്തേക്ക് പ്രഥമ പരിഗണന നൽകിയിരുന്നത് അനിരുദ്ധനായിരുന്നു. നാടകവും സാമ്പശിവന്റെ കഥാപ്രസം​ഗവും കണ്ടാണ് സിപിഎമ്മിൽ എത്തിയതെന്നും പാർട്ടിയാണ് തനിക്കെല്ലാമെന്നും ജില്ലാ കമ്മിറ്റി യോ​ഗത്തിൽ അനിരുദ്ധൻ വ്യക്തമാക്കി. ഇതിന് ശേഷമായിരുന്നു പ്രതിഷേധമറിയിച്ചുകൊണ്ട് അദ്ദേഹം കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയത്.

കൊല്ലം കോർ‌പറേഷന്റെ തോൽവിയെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനിടെയാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനും യോ​ഗത്തിൽ പങ്കെടുത്തിരുന്നു. കാലങ്ങളായി സിപിഎം വിജയിച്ചിരുന്ന സീറ്റ് ഇത്തവണ ബിജെപി പിടിച്ചെടുത്തിരുന്നു.

TAGS :

Next Story