Quantcast

'പാർട്ടിക്ക് അവമതിപ്പുണ്ടാക്കി': മുകേഷിനെതിരെ വിമർശനം

വനിതാ അംഗങ്ങളടക്കം ഭൂരിപക്ഷം പേരും മുകേഷിനെതിരെ വിമർശനം ഉന്നയിച്ചു

MediaOne Logo

Web Desk

  • Published:

    27 Aug 2024 2:50 PM IST

Mukesh
X

കൊല്ലം: നടിയുടെ ആരോപണത്തിന് പിന്നാലെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ മുകേഷ് എംഎൽഎക്ക് രൂക്ഷ വിമർശനം. എംഎൽഎക്കെതിരായ പരാതി പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതി അതീവഗൗരവത്തോടെ അന്വേഷിക്കണമെന്നും ആവശ്യമുയർന്നു. വനിതാ അംഗങ്ങളടക്കം ഭൂരിപക്ഷം പേരും വിമർശനം ഉന്നയിച്ചു. ആരോപണങ്ങളെഅന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച സർക്കാരിന്റെ തീരുമാനം ശരിയെന്നും അഭിപ്രായം. മുകേഷിനെതിരെ കഴിഞ്ഞ ദിവസമാണ് നടി ലൈംഗികാരോപണം ഉന്നയിച്ചത്.

അമ്മ സംഘടനയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെ മുകേഷിനെതിരെ നടി പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story