Quantcast

ഇടത് നേതാവിനായി കൊല്ലം ഡിസിസി പ്രസിഡന്‍റിന്‍റെ ശിപാർശ; അതൃപ്തിയുമായി കോൺഗ്രസ് അനുകൂല യൂണിയനുകൾ

മുഖ്യമന്ത്രിക്കാണ് ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ് കത്ത് നൽകിയത്

MediaOne Logo

Web Desk

  • Published:

    5 Nov 2026 4:28 PM IST

ഇടത് നേതാവിനായി കൊല്ലം ഡിസിസി പ്രസിഡന്‍റിന്‍റെ ശിപാർശ; അതൃപ്തിയുമായി കോൺഗ്രസ് അനുകൂല യൂണിയനുകൾ
X

കൊല്ലം: ഇടത് യൂണിയൻ നേതാവിനായി കൊല്ലം ഡിസിസി പ്രസിഡന്‍റ് ശിപാർശ കത്ത് നൽകിയതിൽ അതൃപ്തിയുമായി കോൺഗ്രസ് അനുകൂല യൂണിയനുകൾ. കടയ്ക്കൽ സബ് ട്രഷറി ഓഫീസറെ ആലപ്പുഴ ജില്ലാ കുടുംബശ്രീ കോർഡിനേറ്ററായി നിയമിക്കണമെന്നായിരുന്നു ശിപാർശ. മുഖ്യമന്ത്രിക്കാണ് ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ് കത്ത് നൽകിയത്. വിവാദമായതോടെ തനിക്ക് അബദ്ധം പറ്റിയതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ രാജേന്ദ്രപ്രസാദ് അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരമാണ് കത്ത് നൽകിയതെന്നും വിഷയത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.

ട്രഷറിയിൽ നിന്ന് എൻഒസിക്ക് വേണ്ടിയാണ് കത്ത് നൽകിയത്. വിഷയം അറിഞ്ഞയുടനെ എന്നെ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയ കത്താണെന്ന് ഞാൻ അറിയിച്ചിട്ടുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ട പ്രകാരമാണ് കത്ത് നൽകിയത്. ഡിസിസി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ട കത്ത് പരിശോധിച്ച് നൽകുന്നത് അനുചിതമായതുകൊണ്ടാണ് പരിശോധിക്കാതിരുന്നതെന്നും ഡിസിസി പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ് പ്രതികരിച്ചു.

സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയോട് പ്രസിഡന്‍റ് വിശദീകരണം തേടിയിട്ടുണ്ട്.

TAGS :

Next Story