Quantcast

കൊല്ലത്ത് പനി ബാധിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയടക്കം രണ്ടുപേർ മരിച്ചു

ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്‌കൂളിലെ വിദ്യാർഥിയായ അഭിജിത്ത് ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    21 Jun 2023 3:35 PM IST

kollam fever death news
X

കൊല്ലം: കൊല്ലം ജില്ലയിൽ പനി ബാധിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിയടക്കം രണ്ടുപേർ മരിച്ചു. ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്‌കൂളിലെ വിദ്യാർഥിയായ അഭിജിത്ത് ആണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ മൂന്നു ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഭിജിത്തിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെനിഞ്ചൈറ്റിസ് ആണ് മരണകാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്.

ചവറ സ്വദേശിയായ അരുൺ കൃഷ്ണ (33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. കൊല്ലം ജില്ലയുടെ പലഭാഗത്തും പകർച്ചപ്പനിയുടെ വ്യാപനം രൂക്ഷമാണ്.

TAGS :

Next Story