Quantcast

'അഫ്സലിന് വേറൊരു മുഖമുണ്ടെന്ന് അവൾ പറയാറുണ്ട്, അതെന്താണെന്ന് ചോദിച്ചാൽ, സമയമാകട്ടെ പറയാമെന്ന് മാത്രം പറയും'; ഭർതൃഗൃഹത്തിൽ 26കാരി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് സായയുടെ കുടുംബം

'വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് പോലും അഫ്സൽ വിലക്കിയിരുന്നു. അഫ്സലിന് വേറൊരു മുഖം കൂടിയുണ്ട്. അതെന്താണെന്ന് ചോദിക്കുമ്പോഴെല്ലാം സമയമാകട്ടെയന്ന് മാത്രം പറയും'- കുടുംബം വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2026-11-10 16:47:20

Published:

10 Nov 2026 10:15 PM IST

അഫ്സലിന് വേറൊരു മുഖമുണ്ടെന്ന് അവൾ പറയാറുണ്ട്, അതെന്താണെന്ന് ചോദിച്ചാൽ, സമയമാകട്ടെ പറയാമെന്ന് മാത്രം പറയും;  ഭർതൃഗൃഹത്തിൽ 26കാരി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് സായയുടെ കുടുംബം
X

കൊല്ലം: ഇരവിപുരത്ത് 26കാരി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സായയുടെ കുടുംബം. മകൾ ഒരു കാരണവശാലും ജീവനൊടുക്കില്ലെന്നും, തെളിവുകൾ ഭർത്താവ് അഫ്സലിന്‍റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകുമെന്നും സായയുടെ മാതാവ് റിഹാനി ഷാജി പറഞ്ഞു. മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്. സായയുടെ ലാപ്ടോപും ഒരു ഡയറിയും നഷ്ടമായിട്ടുണ്ട്. ലാപ്ടോപിലും ഡയറിയിലും തെളിവുകളുണ്ടെന്നും ഇത് അഫ്സലിന്‍റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകുമെന്നും അവർ മീഡിയവണിനോട് പറഞ്ഞു.

'വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് പോലും അഫ്സൽ വിലക്കിയിരുന്നു. അഫ്സലിന് വേറൊരു മുഖം കൂടിയുണ്ട്. അതെന്താണെന്ന് ചോദിക്കുമ്പോഴെല്ലാം സമയമാകട്ടെയന്ന് മാത്രം പറയും. ഞങ്ങളോട് സംസാരിക്കുമ്പോൾ അഫ്സൽ കാണുമെന്ന് കരുതി അവൾ മെസേജുകൾ ഡിലീറ്റ് ചെയ്യുമായിരുന്നു. ജീവനൊടുക്കിയതാണെന്ന് കരുതാനാവില്ല'. മാതാവ് വ്യക്തമാക്കി.

പെൺകുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമാണെന്ന് പറഞ്ഞാണ് ഞങ്ങളെ വിളിച്ചുവരുത്തിയത്. എന്നാൽ,എത്തുമ്പോഴേക്കും അവളെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നെന്നും അവർ പറഞ്ഞു. സംഭവത്തിൽ പൊലീസിന് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്നും അവർ കുറ്റപ്പെടുത്തി.

'സായ മരിച്ച് 11 ദിവസത്തിന് ശേഷമാണ് പൊലീസ് മൊഴിയെടുത്തത്. അതിനിടയിൽ ഭർത്താവിന്‍റെ വീട്ടുകാർ തെളിവ് നശിപ്പിച്ചു. തെളിവുകൾ കണ്ടെത്താത്തതിന് കാരണം സ്വാധീനമാകാം. മകൾക്ക് നീതി കിട്ടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ 31നാണ് സായയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

TAGS :

Next Story