Quantcast

ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം: രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ആനന്ദന്‍, സിപിഒ ജിതിന്‍ ലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    8 July 2025 8:47 AM IST

ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം: രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

കോഴിക്കോട്: ബേപ്പൂര്‍ ലോഡ്ജില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ട കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്തെത്താതിരുന്നതിനാണ് നടപടി.

ബേപ്പൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ആനന്ദന്‍, സിപിഒ ജിതിന്‍ ലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. മെയ് 24 നാണ് കൊല്ലം സ്വദേശി സോളമനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചിട്ടും പൊലീസ് എത്താത്തതിലാണ് നടപടി. സമീപത്തുണ്ടായിട്ടും സ്ഥലത്ത് എത്താതിരിക്കുകയായിരുന്നു.

TAGS :

Next Story