Quantcast

കോന്നി മെഡിക്കല്‍ കോളജിലെ നോട്ടീസ് വിവാദം; നോട്ടീസ് കൈപ്പറ്റാതെ ഡോ.ശിവപ്രസാദ്

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശിവപ്രസാദിനെതിരെ നടപടി സ്വീകരിക്കും

MediaOne Logo

Web Desk

  • Updated:

    2026-03-13 06:58:24.0

Published:

13 March 2026 12:27 PM IST

കോന്നി മെഡിക്കല്‍ കോളജിലെ നോട്ടീസ് വിവാദം; നോട്ടീസ് കൈപ്പറ്റാതെ ഡോ.ശിവപ്രസാദ്
X

പത്തനംതിട്ട: പ്രിന്‍സിപ്പലും സൂപ്രണ്ടും നല്‍കിയ നോട്ടീസ് കൈപ്പറ്റാതെ കോന്നി മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ശിവപ്രസാദ്. സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്ന് ഡോക്ടര്‍ ശിവപ്രസാദ് ഇറങ്ങിപ്പോയി. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശിവപ്രസാദിനെതിരെ നടപടി സ്വീകരിക്കും.

സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യമില്ലായ്മ തുറന്നുപറഞ്ഞ് കോന്നി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസമാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. ആശുപത്രിയിലെ അസൗകര്യങ്ങള്‍ രോഗികള്‍ അറിഞ്ഞിരിക്കണമെന്നും ജീവഹാനി വരെ ഉണ്ടായേക്കാം എന്നും അറിയിച്ചാണ് സര്‍ജറി വിഭാഗം മേധാവി നോട്ടീസ് പതിച്ചത്.

ശസ്ത്രക്രിയക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ ചെയ്യാനെത്തുന്ന രോഗികളുടെ പൂര്‍ണ ഉത്തരവാദിത്തം ഡോക്ടര്‍ക്ക് ആയതിനാലാണ് അസൗകര്യങ്ങള്‍ പറഞ്ഞുള്ള നോട്ടീസ് പതിച്ചത്. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറിക്കളയുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണം തേടിക്കൊണ്ട് സര്‍ജറി വിഭാഗം മേധാവി ശിവപ്രസാദിനോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് നോട്ടീസ് നല്‍കിയത്. ഇത് സ്വീകരിക്കില്ലെന്നും ഈ സര്‍ക്കാരിനെ താന്‍ താഴെയിറക്കുമെന്നും പറഞ്ഞ് അദ്ദേഹം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശിവപ്രസാദിനെതിരെ നടപടി സ്വീകരിക്കും.

TAGS :

Next Story