കൂടത്തായ് കേസ്: മൂന്നാം പ്രതി പ്രജികുമാറിന് സയനൈഡ് നൽകിയെന്ന് കോയമ്പത്തൂർ സ്വദേശിയുടെ മൊഴി

2011ലും 2014 ലും കോയമ്പത്തൂരിലെ ആനന്ദ് എന്നയാളിൽ നിന്ന് സയനൈഡ് വാങ്ങി പ്രജികുമാറിന് നൽകിയെന്നാണ് മൊഴി

MediaOne Logo

Web Desk

  • Published:

    29 March 2023 1:09 AM GMT

Koodthai case,kudathai murder case,koodathai roy murder case,koodathayi jolly
X

കോഴിക്കോട്: കൂടത്തായ് കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് സയനൈഡ് നൽകിയത് താൻ ആണെന്ന് കോയമ്പത്തൂർ സ്വദേശി സത്യന്റെ മൊഴി. കൂടത്തായ് റോയ് വധക്കേസിലെ വിചാരണയിലാണ് മൂന്നാം പ്രതി പ്രജികുമാറിന് രണ്ടു തവണ സയനൈഡ് നൽകിയതായി സത്യൻ മൊഴി നൽകിയത്. 2011ലും 2014 ലും ആയി കോയമ്പത്തൂരിലെ ആനന്ദ് എന്നയാളിൽ നിന്ന് സയനൈഡ് വാങ്ങി പ്രജികുമാറിന് നൽകിയെന്നാണ് മൊഴി.

രണ്ടാം പ്രതിയായ മാത്യുവിനെയും മൂന്നാം പ്രതിയായ പ്രജികുമാറിനെയും അറസ്റ്റ് ചെയ്തതറിഞ്ഞപ്പോൾ പ്രജികുമാറിന്റെ സഹോദരനായ പ്രകാശനെ ഫോണിൽ വിളിച്ചിരുന്നു. മാത്യു ചതിച്ചതാണെന്നാണ് പ്രകാശൻ പറഞ്ഞത്. രണ്ടാം പ്രതി എം.എസ് മാത്യുവിനെ മഹാറാണി ജ്വല്ലറിയിൽ വച്ചും പ്രജികുമാറിന്റെ കടയിൽ വച്ചും കണ്ടിട്ടുണ്ടെന്നും സത്യൻ മൊഴി നൽകി. എരഞ്ഞിപാലത്തെ പ്രത്യേക കോടതിയിലാണ വിചാരണ നടക്കുന്നത്.

TAGS :

Next Story