Quantcast

തിക്കോടിയിൽ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രദേശവാസിയായ നന്ദു യുവതിയുടെയും തന്റെയും മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരുടെയും നില ഗുരുതരമാണ്

MediaOne Logo

Web Desk

  • Updated:

    2021-12-17 08:34:29.0

Published:

17 Dec 2021 6:15 AM GMT

തിക്കോടിയിൽ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം  തീ കൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
X

കോഴിക്കോട് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുവതിയെ തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്ണപ്രിയക്കും പ്രദേശവാസിയായ നന്ദുവിനുമാണ് പൊള്ളലേറ്റത്. നന്ദു യുവതിയുടെയും തന്റെയും മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച ഇരുവരുടെയും നില ഗുരുതരമാണ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. യുവതിയെ കുത്തിപരിക്കേൽപ്പിച്ച ശേഷമാണ് തീകൊളുത്തിയതെന്ന് തിക്കോടി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. ഇക്കാര്യം യുവാവ് ഡോക്ടറോട് പറഞ്ഞെന്നും സെക്രട്ടറി വ്യക്തമാക്കി.


Kozhikode: A young man tried to commit suicide by setting himself on fire in front of the Thikkodi panchayat office in Kozhikode.

TAGS :

Next Story