Quantcast

കോഴിക്കോട്ട് കൂട്ട ബലാത്സംഗം; ജ്യൂസിൽ ലഹരി മരുന്ന് കലർത്തി യുവതിയെ പീഡിപ്പിച്ചു

22 കാരിയോട് സൗഹൃദം നടിച്ച് നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2023-01-13 05:39:22.0

Published:

13 Jan 2023 4:34 AM GMT

കോഴിക്കോട്ട് കൂട്ട ബലാത്സംഗം; ജ്യൂസിൽ ലഹരി മരുന്ന് കലർത്തി യുവതിയെ പീഡിപ്പിച്ചു
X

കോഴിക്കോട്: പന്തീരാങ്കാവിൽ കൂട്ട ബലാത്സംഗം. ജ്യൂസിൽ ലഹരിമരുന്ന് കലർത്തി 22 കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. 22 കാരിയോട് സൗഹൃദം നടിച്ച് നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. ഇന്നലെ വൈകിട്ടാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്.

കേസിൽ ചേവായൂര്‍ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.നാല് പേരാണ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്നത്. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

TAGS :

Next Story