Quantcast

കോഴിക്കോട് കൊറിയർ വഴി കടത്താൻ ശ്രമിച്ച എം.ഡി.എം.എ പിടികൂടി

10 ഗ്രാം എം.ഡി.എം.എയും 300 എൽ.എസ്.ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്. ഒരു എൽ.എസ്.ഡി സ്റ്റാമ്പിന് അന്താരാഷ്ട്ര വിപണിയിൽ ആറായിരം രൂപയോളം വില വരും.

MediaOne Logo

Web Desk

  • Published:

    21 Nov 2022 4:30 PM IST

കോഴിക്കോട് കൊറിയർ വഴി കടത്താൻ ശ്രമിച്ച എം.ഡി.എം.എ പിടികൂടി
X

കോഴിക്കോട്: കൊറിയർ വഴി കടത്താൻ ശ്രമിച്ച എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളും എക്‌സൈസ് പിടികൂടി. കോഴിക്കോട് രണ്ടാം ഗേറ്റിലുള്ള കൊറിയർ സെന്ററിൽനിന്ന് കൊറിയർ വാങ്ങാനെത്തിയ സൽമാനുൽ ഫാരിസ് എന്ന യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

സൽമാനുൽ ഫാരിസിന്റെ പേരിൽ മയക്കുമരുന്ന് കൊറിയർ വരുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടർന്നാണ് ഈ കൊറിയർ വരുമ്പോൾ വിവരം അറിയിക്കാൻ എക്‌സൈസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് കൊറിയർ സ്വീകരിക്കാൻ എത്തിയ സൽമാനുൽ ഫാരിസിനെ കസ്റ്റഡിയിലെടുത്തത്.

10 ഗ്രാം എം.ഡി.എം.എയും 300 എൽ.എസ്.ഡി സ്റ്റാമ്പുകളുമാണ് പിടികൂടിയത്. ഒരു എൽ.എസ്.ഡി സ്റ്റാമ്പിന് അന്താരാഷ്ട്ര വിപണിയിൽ ആറായിരം രൂപയോളം വില വരും. തമിഴ്‌നാട്ടിൽനിന്നാണ് കൊറിയർ പാക്ക് ചെയ്തതെന്നാണ് പാക്കിങ്ങിലെ വിവരങ്ങളിൽനിന്ന് മനസ്സിലാകുന്നത്.

TAGS :

Next Story