Quantcast

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസും ജയിലിന് പുറത്തേക്ക്

കേസിൽ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല

MediaOne Logo

Web Desk

  • Published:

    13 April 2026 6:59 AM IST

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസും ജയിലിന് പുറത്തേക്ക്
X

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസും ജയിലിന് പുറത്തേക്ക്. കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജി ഇന്ന് പരിഗണിക്കും. ശങ്കർദാസിന് കൂടി ജാമ്യം ലഭിക്കുന്നതോടെ കേസിലെ മുഴുവൻ പ്രതികളും ജയിൽ മോചിതരാകും. കേസിൽ ഇതുവരെയും കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല

ശബരിമല സ്വർണ കേസിൽ ആകെയുള്ള 13 പ്രതികളിൽ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്‌തത്. അതിൽ ഒമ്പത് പേർക്ക് റിമാൻഡ് 90 ദിവസം പൂർത്തിയായി സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചു. എസ്. ജയശ്രീക്ക് സുപ്രിംകോടതി മുൻ‌കൂർ ജാമ്യം നൽകി. നിലവിൽ റിമാൻഡിൽ ഉള്ള ഏക പ്രതി ദേവസ്വം ബോർഡ് മുന്നംഗം കെ.പി ശങ്കർദാസ് ആണ്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

ജനുവരി 14ന് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയ ശങ്കർ ദാസ് റിമാൻഡ് 90 ദിവസം ആയതോടെയാണ് ജാമ്യ ഹരജി നൽകിയത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും പ്രതിയാണ് ശങ്കരദാസ്. കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ സ്വഭാവിക ജാമ്യം നൽകും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ശങ്കർദാസ് പലതവണ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുരാരി ബാബു, ഡി. സുധീഷ് കുമാർ കെ.എസ് ബൈജു, എ. പത്മകുമാർ, എൻ. വാസു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് പണ്ടാരി ഗോവർദ്ധൻ, എൻ. വിജയകുമാർ എന്നിവർക്ക് ആണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്. ശ്രീകുമാർ, തന്ത്രി കണ്ഠര് രാജീവര് എന്നിവർക്ക് റിമാൻഡിൽ കിടക്കവേ ജാമ്യം നൽകിയിരുന്നു. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് എല്ലാവർക്കും ജാമ്യം ലഭിക്കാൻ കാരണം.

TAGS :

Next Story