ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍
ശങ്കരദാസിന്‍റെ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു

എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍. ആശുപത്രിയില്‍ നിന്നാണ് ഇയാളെ എസ്‌ഐടി പിടികൂടിയത്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെ കോടതി വിമര്‍ശിച്ചിരുന്നു.
സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി.
നേരത്തെ അറസ്റ്റിലായ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിന് കുരുക്കായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയായിരുന്നു ശങ്കരദാസ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതില്‍ വൈകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ശങ്കരദാസ്. അറസ്റ്റ് രേഖപ്പെടുത്തിയതായി അന്വേഷണസംഘം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചു. ശങ്കരദാസിനെ നാളെ റിമാൻഡ് ചെയ്യും.
Adjust Story Font
16

