Quantcast

ആര്യാടൻ ഷൗക്കത്തിന് കെപിസിസി വിലക്ക്: കോഴിക്കോട്ടെ ഫലസ്‌തീൻ ഐക്യദാർഢ്യ റാലിയിലും പങ്കെടുക്കില്ല

അച്ചടക്ക ലംഘന പരാതിയിൽ പാർട്ടി തീരുമാനം വരുന്നത് വരെ വിലക്ക് തുടരാൻ കെ.പി.സി.സി തീരുമാനം. വിലക്ക് തുടരുന്നതിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്

MediaOne Logo

Web Desk

  • Published:

    22 Nov 2023 2:20 PM GMT

aryadan shoukath
X

കോഴിക്കോട്: കോഴിക്കോട്ടെ നാളത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുന്നതിന് ആര്യാടൻ ഷൗക്കത്തിന് വിലക്ക്. അച്ചടക്ക ലംഘന പരാതിയിൽ പാർട്ടി തീരുമാനം വരുന്നത് വരെ വിലക്ക് തുടരാൻ കെ.പി.സി.സി തീരുമാനം. വിലക്ക് തുടരുന്നതിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ട്.

ഈ മാസം 13 വരെയായിരുന്നു പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് ആര്യാടൻ ഷൗക്കത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അച്ചടക്കസമിതി റിപ്പോർട്ട് വൈകിയതിനെ തുടർന്ന് വിലക്ക് തുടരുകയായിരുന്നു.

അച്ചടക്കസമിതിയുടെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ അത് പരിശോധിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് നാളത്തെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ ആര്യാടൻ ഷൗക്കത്തിന് നിർദേശം നൽകിയത്.

നാളെ പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വം വാക്കാൽ ആര്യാടൻ ഷൗക്കത്തിനെ അറിയിക്കുകയായിരുന്നു. നടപടിയിൽ എ ഗ്രൂപ്പ് കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തുന്നത്. വിലക്ക് നീണ്ടുപോകുന്നതിലെ അതൃപ്‌തി എ ഗ്രൂപ്പ് സംസ്ഥാന നേതൃത്വം കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചു. വിഷയത്തിൽ വേഗത്തിൽ തന്നെ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, 24ന് കെ സുധാകരൻ തിരിച്ചെത്തിയതിന് ശേഷം മാത്രമേ തീരുമാനമുണ്ടാവുകയുള്ളൂ.

TAGS :

Next Story