Quantcast

കെ.പി.സി.സി ചിന്തൻ ശിബിരം: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പങ്കെടുത്തേക്കില്ല

സംസ്ഥാനത്തെ കോൺഗ്രസിന്റെ നേതൃനിര ഇന്ന് നടത്തുന്ന ചർച്ചാ സംഗമത്തിൽ ദേശീയ നേതാക്കൾ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    23 July 2022 3:50 AM GMT

കെ.പി.സി.സി ചിന്തൻ ശിബിരം: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പങ്കെടുത്തേക്കില്ല
X

കോഴിക്കോട്: കെ.പി.സി.സി കോഴിക്കോട് നടത്തുന്ന നവസങ്കൽപ് ചിന്തൻ ശിബിരിൽ മുൻ അധ്യക്ഷരായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും പങ്കെടുത്തേക്കില്ല. നിലവിലെ പ്രസിഡൻറ് കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമുള്ളതിനാലാണ് മാറിനിൽക്കലെന്നാണ് സൂചന. അതേസമയം, സംസ്ഥാനത്തെ കോൺഗ്രസിന്റെ നേതൃനിര ഇന്ന് നടത്തുന്ന ചർച്ചാ സംഗമത്തിൽ ദേശീയ നേതാക്കളും പങ്കെടുക്കും. ആശയ രംഗത്തും സംഘടനാ രംഗത്തും വ്യക്തമായ രൂപരേഖ തയ്യാറാക്കി കോൺഗ്രസിന് പുതിയജീവൻ നൽകുക എന്നതാണ് നവസങ്കല്പ് ചിന്തൻ ശിബിരിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. സംഘടന, രാഷ്ട്രീയം, സാമ്പത്തികം, ഔട്ട് റീച്ച്, മിഷൻ 2024 എന്നീ വിഷയങ്ങളിലൂന്നി അഞ്ച് കമ്മിറ്റികളുണ്ടാക്കിയ കരട് റിപ്പോർട്ട് ചർച്ച ചെയ്താകും ഭാവി പ്രവർത്തനത്തിനുള്ള രൂപരേഖ കോൺഗ്രസ് ഉണ്ടാക്കുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾക്കൊപ്പം താഴെത്തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികൾക്കാണ് ചിന്തൻ ശിബിരം രൂപം നൽകുക. 2024 വരെയുള്ള ഓരോ മാസവും നടത്താനുള്ള പരിപാടികൾക്കും രൂപം കാണും. ചർച്ച ചെയ്ത് രൂപപ്പെട്ട നയപരിപാടികൾ കോഴിക്കോട് പ്രഖ്യാപനമായി പുറത്തുവരും.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്യും. ദിഗ് വിജയ് സിങ്, താരിഖ് അൻവർ തുടങ്ങി ദേശീയ നേതാക്കളും മുഴുസമയം ശിബിരത്തിലുണ്ടാകും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി, പ്രസിഡന്റുമാർ, നിർവാഹകസമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, എഐസിസി അംഗങ്ങൾ, പോഷക സംഘടനകളുടെ അധ്യക്ഷന്മാർ, ദേശീയഭാരവാഹികൾ, ക്ഷണിക്കപ്പെട്ട അംഗങ്ങൾ എന്നിവരായിരടങ്ങിയ 191 അംഗം ടീമാണ് ചിന്തൻ ശിബരിത്തിലെ പ്രതിനിധികൾ.

KPCC Chintan Shibir: Mullapally Ramachandran and VM Sudheeran may not attend

TAGS :

Next Story