Quantcast

കെ.പി.സി.സിയുടെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന്

പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Published:

    23 Dec 2023 1:32 AM GMT

kpcc
X

വി.ഡി സതീശന്‍

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും സി.പി.എമ്മും ആക്രമണം അഴിച്ചുവിടുന്നു എന്ന് ആരോപിച്ച് കെ.പി.സി.സി നടത്തുന്ന ഡിജിപി ഓഫീസ് മാർച്ച് ഇന്ന്.

പ്രതിഷേധ മാര്‍ച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കാൽ ലക്ഷത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്നാണ് കെ.പി.സി.സി അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസും കെ.എസ്.യുവും ഇതേ വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.



TAGS :

Next Story