Quantcast

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഉദ്ഘാടനം ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    19 Jan 2026 7:31 AM IST

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍;  കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഉദ്ഘാടനം ചെയ്യും
X

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും.മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പതിനയ്യായിരം പേര്‍ പങ്കെടുക്കും.നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുക്കുന്നതിന്റെ ഭാഗമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.


TAGS :

Next Story