തുടർച്ചയായി ഉണ്ടാകുന്ന കനത്ത മഴയിൽ കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം
രണ്ടുമാസം കൊണ്ട് കെഎസ്ഇബിയുടെ 99 ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുണ്ടായി. കോട്ടയത്തു മാത്രം 27 എണ്ണമാണ് തകരാറിലായത്. 2613 പോസ്റ്റുകൾ തകർന്നു. 8451 വൈദ്യുതി കമ്പികൾ പൊട്ടി. എറണാകുളം ജില്ലയിൽ 1500 ഓളം ഭാഗങ്ങളിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്.

തുടർച്ചയായി ഉണ്ടാകുന്ന കനത്ത മഴ കെഎസ്ഇബിക്ക് വരുത്തുന്നത് കോടികളുടെ നഷ്ടം. ഈ വർഷത്തെ കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഇതു നികത്താനായി അധിക സെസ്സോ നികുതിയോ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.
രണ്ടുമാസം കൊണ്ട് കെഎസ്ഇബിയുടെ 99 ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുണ്ടായി. കോട്ടയത്തു മാത്രം 27 എണ്ണമാണ് തകരാറിലായത്. 2613 പോസ്റ്റുകൾ തകർന്നു. 8451 വൈദ്യുതി കമ്പികൾ പൊട്ടി. എറണാകുളം ജില്ലയിൽ 1500 ഓളം ഭാഗങ്ങളിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. വിതരണ ശൃംഖല പൂർവ്വ സ്ഥിതിയിലാക്കാൻ വേണ്ടി വന്നത് 23.74 കോടി രൂപയാണ്.
പെരുനാട്, പെരുംതേനരുവി, ഉറുമി, ചെമ്പുകടവ് വൈദ്യുത നിലയങ്ങളുടെ പ്രവർത്തനം നിലച്ചതിലൂടെയുണ്ടായത് നഷ്ടം 90 ലക്ഷം രൂപയാണ്. ഇവയുടെ അറ്റകുറ്റപണിക്കും ലക്ഷങ്ങൾ ചെലവഴിച്ചു. പ്രളയത്തെ അതിജീവിക്കാനായി കെഎസ്ഇബിയുടെ കീഴിലെ എട്ട് ഡാമുകളിൽ നിന്ന് ജലം ഒഴിക്കിവിട്ടതും വലിയ നഷ്ടത്തിന് കാരണമായി.
Summary: The continuous heavy rains are causing loss of crores to KSEB. It is estimated that KSEB lost Rs 25 crore due to this year's monsoon.
Adjust Story Font
16

