Quantcast

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; ഇരുപതോളം പേര്‍ക്ക് പരിക്ക്

മുന്നില്‍ പോയിരുന്ന ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന് പുറകില്‍ കോഴിക്കോട് - തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു

MediaOne Logo
ksrtc bus accident in kunnamkulam
X

തൃശ്ശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്. രാത്രി 10.15ഓടെയാണ് അപകടം. ഇരു ബസ്സുകളിലുമുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കുന്നംകുളം നഗരത്തില്‍ വെച്ചാണ് അപകടമുണ്ടായത്. മുന്നില്‍ പോയിരുന്ന ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിന് പുറകില്‍ കോഴിക്കോട് - തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ റോഡില്‍ കനത്ത ഗതാഗതക്കുരുക്കുണ്ടായി.

TAGS :

Next Story