Quantcast

നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സിബസ് മറിഞ്ഞ് ഒരു മരണം

അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-12 03:18:35.0

Published:

12 Sept 2022 8:38 AM IST

നേര്യമംഗലത്ത് കെ.എസ്.ആർ.ടി.സിബസ് മറിഞ്ഞ് ഒരു മരണം
X

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ ഒരാൾ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

നേര്യമംഗലം ചാക്കോച്ചി വളവിൽ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ മൂന്നാറിൽനിന്ന് എറണാകുളത്തേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴേക്ക് മറിയുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. 40 നും 50 നും ഇടയില്‍ യാത്രക്കാരുണ്ടായിരുന്നെന്ന് ദൃസാക്ഷികള്‍ മീഡിയവണിനോട് പറഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചോളം പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടം നടന്ന ഉടന്‍ അതുവഴി പോയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. തുടര്‍ന്നാണ് പൊലീസും ഫയര്‍ഫോഴ്സും എത്തിയത്. പരിക്കേറ്റവരെ കോതമംഗലത്തെ ആശുപത്രിയിലേക്കാണ് ആദ്യം പ്രവേശിപ്പിച്ചത്. ഓണം അവധി കഴിഞ്ഞതും സ്കൂള്‍ തുറക്കുന്ന ദിവസമായതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നു. താഴ്ച്ചയിലേക്ക് മറിഞ്ഞപ്പോള്‍ ഒരു മരത്തിലിടിച്ച് ബസ് നിന്നതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി കുറഞ്ഞതെന്ന് ദൃസാക്ഷികള്‍ പറയുന്നു.

TAGS :

Next Story