Quantcast

മലപ്പുറം തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ​ബസ്

MediaOne Logo

Web Desk

  • Published:

    12 April 2024 6:21 PM GMT

accident
X

മലപ്പുറം: തലപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റ്. വെള്ളിയാഴ്ച രാത്രിയാണ് അപകടം.

നിയന്ത്രണം വിട്ട ബസ് പത്ത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ​ബസ്.

പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തിരൂരങ്ങാടിയിലെയും സമീപത്തെയും മറ്റു ആശുപത്രികളിലും പ്രവേശിപ്പിച്ചു.

സീറ്റിൽ ഇരിക്കുന്നവർക്ക് പുറമെ ധാരാളം പേർ നിന്നും യാത്ര ചെയ്യുന്നുണ്ടായിരുന്നു. നാട്ടുകാരും മറ്റു വാഹനങ്ങളിൽ വന്നവരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

TAGS :

Next Story