വനിതാ കണ്ടക്ടര്‍മാര്‍ക്കെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപം; സൈബര്‍ പൊലീസിന് പരാതി കൈമാറി കെഎസ്ആര്‍ടിസി
തിരുവനന്തപുരം തിരുമല സ്വദേശി ഷിബു കെ.തോമസിനെതിരെയാണ് പരാതി

തിരുവനന്തപുരം: വനിതാ കണ്ടക്ടര്‍മാരെ അധിക്ഷേപിച്ചതില്‍ സൈബര്‍ പൊലീസിന് പരാതി നല്‍കി കെഎസ്ആര്‍ടിസി. ഫേസ്ബുക്ക് കമന്റിലൂടെ അധിക്ഷേപിച്ച തിരുവനന്തപുരം തിരുമല സ്വദേശി ഷിബു കെ.തോമസിനെതിരെയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദേശീയപണിമുടക്ക് നടക്കുന്നതിനിടെ വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാര്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് അശ്ലീലമായ കമന്റും കെഎസ്ആര്‍ടിസിയിലെ വനിതാ കണ്ടക്ടര്‍മാരെ അധിക്ഷേപിച്ചുകൊണ്ടും തിരുമല സ്വദേശിയായ ഷിബു രംഗത്തെത്തിയത്. ഇതിനെതിരെയാണ് അധിക്ഷേപിച്ചയാൾക്കെതിരിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ആർടിസി സൈബർ പൊലീസിന് പരാതി കൈമാറിയത്.
Next Story
Adjust Story Font
16

