Quantcast

തൃശൂരിൽ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി

യാത്രയ്ക്കിടെ ബസ് വഴിയരികിൽ ഒതുക്കി നിർത്തിയ ശേഷം ഇയാൾ ഇറങ്ങിപ്പോവുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-12-14 07:23:37.0

Published:

14 Dec 2025 12:51 PM IST

തൃശൂരിൽ കെഎസ്ആർടിസി  ബസ് വഴിയരികിൽ  നിർത്തി ഡ്രൈവർ ജീവനൊടുക്കി
X

തൃശൂർ: തൃശൂരിൽ യാത്രാമധ്യേ കെഎസ്ആർടിസി ബസ് വഴിയരികിൽ ഒതുക്കി നിർത്തി ഇറങ്ങിപ്പോയ ഡ്രൈവർ ജീവനൊടുക്കി. ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം.

പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (45) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവർ പോയ ഉടൻ യാത്രക്കാരെ കണ്ടക്ടർ മറ്റൊരു ബസിൽ പറഞ്ഞയക്കുകയായിരുന്ന.

TAGS :

Next Story