പെരിന്തൽമണ്ണയിൽ അമിതവേഗതയിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസാണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്

മലപ്പുറം: പെരിന്തൽമണ്ണ താഴെക്കോട് അമിതവേഗതയിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശി വിനോദ് കുമാറിന്റെ ലൈസൻസ് ആണ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
സീബ്രലൈൻ മുറിച്ചുകടന്ന വിദ്യാർഥിനികളും ട്രാഫിക് പൊലീസും വിനോദിന്റെ മരണപ്പാച്ചിലിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ദൃശ്യങ്ങൾ മീഡിയവൺ പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.
വാർത്ത കാണാം:
Next Story
Adjust Story Font
16

