Quantcast

യൂണിയൻ മാസികയിൽ ലേഖനം എഴുതിയതിന് സ്ഥലംമാറ്റം: കെഎസ്ആർടിസി ജീവനക്കാരനെതിരായ നടപടി റദ്ദാക്കി

കെഎസ്ആർടിസി ചീഫ് ഓഫീസിലെ എസ്റ്റേറ്റ് വിഭാഗം അസിസ്റ്റന്റ് ശിവകുമാർ എസിന്റെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    13 Feb 2026 9:48 PM IST

യൂണിയൻ മാസികയിൽ ലേഖനം എഴുതിയതിന് സ്ഥലംമാറ്റം: കെഎസ്ആർടിസി ജീവനക്കാരനെതിരായ നടപടി റദ്ദാക്കി
X

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ മുഖപത്രത്തിൽ ലേഖനം എഴുതിയതിന് നടപടി നേരിട്ട ജീവനക്കാരന്റെ സ്ഥലം മാറ്റം റദ്ദാക്കി കെഎസ്ആർടിസി. ഹൈക്കോടതി വിധിയെ തുടർന്നാണ് തീരുമാനം. കെഎസ്ആർടിസി ചീഫ് ഓഫീസിലെ എസ്റ്റേറ്റ് വിഭാഗം അസിസ്റ്റന്റ് ശിവകുമാർ എസിന്റെ സ്ഥലം മാറ്റമാണ് റദ്ദാക്കിയത്.

തരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്കായിരുന്നു സ്ഥലം മാറ്റം. കോടതി ഉത്തരവ് വന്നിട്ടും സ്ഥലംമാറ്റം റദ്ദാക്കിയ ഉത്തരവിറക്കാൻ വൈകിയതിൽ ടിഡിഎഫ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഇഡിയെ ഉപരോധിച്ചിരുന്നു.

'കെഎസ്ആർടിസി; പ്രതിസന്ധികളിൽ നിന്ന് പ്രത്യാശയിലേക്ക് ഒരു പുനർവിചിന്തനം' എന്ന തലക്കെട്ടിൽ കോൺഗ്രസ് അനുകൂല വാരികയിലെഴുതിയ ലേഖനത്തിന്റെ പേരിലായിരുന്നു നടപടി. കെഎസ്ആർടിസി നേരിടുന്ന കെടുകാര്യസ്ഥതയിൽ നിന്ന് മോചിപ്പിച്ച് ഈ പ്രസ്ഥാനത്തെ കൈപിടിച്ചുയർത്താൻ വ്യക്തമായ കാഴ്ചപ്പാടുള്ള നേതൃത്വം അനിവാര്യമാണെന്നും യുഡിഎഫിന്റെ വികസനമാതൃകകൾക്ക് കെഎസ്ആർടിസിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാകുമെന്ന് പ്രതീക്ഷിക്കാമെന്നും ലേഖനത്തിലുണ്ട്. കൃത്യസമയത്ത് ലഭിക്കാത്ത ശമ്പളം, പെൻഷൻ, കട്ടപ്പുറത്തിരിക്കുന്ന ബസുകൾ, കടക്കെണി എന്നിങ്ങനെ നിലവിൽ കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികൾ എണ്ണിയെണ്ണി പറയുന്നുണ്ട് ലേഖനത്തിൽ.

TAGS :

Next Story